കോൾഗേറ്റിന്റെ ഗേറ്റ് പൂട്ടിക്കുമെന്ന് ബാബാ രാംദേവ്

പതഞ്‌ജലി ഉൽപന്നങ്ങൾ റേക്കോർഡ് വിറ്റുവരവ് നടത്തുമെന്ന് പുതിയ കോർപറേറ്റ് ബിസ്സിനസ്സ് മാനും യോഗാചാര്യനുമായ ബാബാരാംദേവ്. ഈ വർഷം അവസാനം തന്നെ കോൾഗേറ്റിനെ പിന്നിലാക്കുമെന്നും അടുത്ത മൂന്നു വർഷത്തിനുള്ളിൽ യൂണിലിവറിനെ പിന്നിലാക്കുമെന്നും യോഗാഗുരു കൂടിയായ രാംദേവ് പറഞ്ഞു. ‘പതഞ്‌ജലി കോൾഗേറ്റിന്‍റെ ഗേറ്റ് പൂട്ടിക്കുമെന്നും നെസ്‌ലേയുടെ കൂട്ടിലെ പക്ഷിയെ പറത്തിവിടും’ എന്ന് ആക്ഷേപം ഉതിർക്കാനും ഭരണകൂടത്തിന്റെ അടുത്ത ചങ്ങാതി കൂടിയായ രാംദേവ് മടിച്ചില്ല.

പതഞ്‌ജലിയുടെ ഉൽപന്നങ്ങൾക്ക് ഇപ്പോൾ 5000 കോടി വിറ്റുവരവാണുള്ളത്. 2017 ൽ അതിന്‍റെ ഇരട്ടിവരവ് ഉണ്ടാകുമെന്നും ബാബാരാംദേവ് പറഞ്ഞു. ഈവർഷം തന്നെ കമ്പനിക്ക് 40000 വിതരക്കാരെ ഉണ്ടാക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം. 10000 ഷോപ്പുകളും 100 മെഗാഷോപ്പുകളും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിർമ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബഹുരാഷ്ട്ര കമ്പനികളുടെ ഷെയറുകൾ തങ്ങൾ തിന്നു തീർക്കാറില്ലെന്നും തങ്ങൾ സസ്യഭുക്കുകളാണെന്നും രാംദേവ് കൂട്ടിച്ചേർത്തു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe