ബിജെപിയെ അകറ്റാൻ കോൺഗ്രസും സിപിഎമ്മും ഒന്നിക്കുന്നതിൽ തെറ്റില്ലെന്ന് രമേശ് ചെന്നിത്തല

ബിജെപിയുടെ മുന്നേറ്റം തടയാൻ കോൺഗ്രസും സിപിഎമ്മും കൈകോർക്കുന്നതിൽ തെറ്റില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. ദേശീയ തലത്തിൽ അത്തരം നീക്കത്തിന് പ്രസക്തിയുണ്ട്.ഇരുകൂട്ടരും മുമ്പും ഒന്നിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ അതല്ല സാഹചര്യം.ഇവിടെ ബിജെപി മുന്നേറ്റം തടയാൻ യുഡിഎഫിന് കരുത്തുണ്ട്. നേമത്ത് അടക്കം ശക്തരായ സ്ഥാനാർഥികളാണ് യുഡിഎഫിനുള്ളത്. അവർ വിജയിക്കുമെന്നതിൽ സംശയമില്ല. ബിജെപിയുമായി യാതൊരു ധാരണയും യുഡിഎഫിനില്ല. പിണറായി വിജയന്റെ മതേതര സർട്ടിഫിക്കറ്റ് യുഡിഎഫിന് ആവശ്യമില്ല. സിപിഎമ്മാണ് ബിജെഡിഎസ്സുമായി സഖ്യമുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു.

NO COMMENTS

LEAVE A REPLY