ചിക്കുവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

 

ഒമാനിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട മലയാളിനഴ്‌സ് ചിക്കു റോബർട്ടിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇന്ന് രാത്രി ഒമ്പതരയ്ക്കാണ് ഒമാൻ എയർ വിമാനം മസ്‌കറ്റിൽ നിന്ന് തിരിക്കുക. നാളെ രാവിലെ മൃതദേഹം നെടുമ്പാശ്ശേരിയിൽ എത്തിക്കും. ചിക്കുവിന്റെ ഭർത്താവ് ലിൻസൺ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. ഏപ്രിൽ 20നാണ് ഒമാനിലെ സലാലയിൽ ചിക്കുവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. അങ്കമാലി കറുകുറ്റി സ്വദേശിയായ ചിക്കു സലാല ബദർ അൽസമ ആശുപത്രി ജീവനക്കാരിയായിരുന്നു. ഭർത്താവ് ചങ്ങനാശ്ശേരി സ്വദേശി ലിൻസണും ഇതേ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.

NO COMMENTS

LEAVE A REPLY