ചൂട്, സ്‌ക്കൂളുകളോട് വേനലവധി ക്ലാസുകൾ നടത്തരുതെന്ന് ആരോഗ്യവകുപ്പ്.

സംസ്ഥാനത്ത് ചൂട് അതികഠിനമായ സാഹചര്യത്തിൽ സ്‌ക്കൂളുകളിൽ വേനലവധി ക്ലാസുകൾ നടത്താൻ പാടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ.
ക്ലാസുകൾ നടത്തുന്ന സ്‌ക്കൂളുകൾ അടച്ചിടാനാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച നിർദേശങ്ങളടങ്ങുന്ന ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.
കുടിവെള്ളം ഉറപ്പായും കുട്ടികൾക്ക് മുടങ്ങാതെ എത്തിക്കാൻ കഴിയാത്ത പല സ്‌ക്കൂളുകളും പത്ത്, പ്ലസ്ടു വിദ്യാർത്ഥികൾക്കായി വേനലവധി ക്ലാസുകൾ നടത്തുന്നുണ്ട്.  അവധിക്കാലത്ത് ക്ലാസുകൾ പൂർണ്ണമായും ഒഴിവാക്കാനാണ് ഉത്തരവിൽ അധികൃതർ നിർദേശിച്ചിരിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ നിർബന്ധമായും ജോലിചെയ്യരുതെന്നും ഉത്തരവിലുണ്ട്.

NO COMMENTS

LEAVE A REPLY