സിറിയയിൽ ആശുപത്രിയ്ക്ക് നേരെ വ്യോമാക്രമണം: 15 മരണം

സിറിയയിൽ വിമതരുടെ നേതൃത്വത്തിലുള്ള അലപ്പോ നഗരത്തിൽ ആശുപത്രിയ്ക്ക് നേരെ നടന്ന വ്യോമാക്രമണത്തിൽ 15 പേർ മരിച്ചു.
ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗവും ദന്ത വിഭാഗവും പ്രവർത്തിക്കുന്ന കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. മരിച്ചവരിൽ മൂന്നുപേർ ഈ ആശുപത്രിയിലെ ഡോക്ടർമാരും ഒരാൾ നഴ്‌സുമാണ്. കുട്ടികളും മരിച്ചവരിൽപ്പെടുന്നുണ്ട്.

വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണിതെന്ന് ഐക്യരാഷ്ട്രസഭ അഭിപ്രായപ്പെട്ടു. സിറിയയിൽ സമാധാനം പുനസ്ഥാപിക്കാനായി ഐക്യരാഷ്ട്ര സഭ പ്രത്യേക പ്രതിനിധി സ്റ്റഫാൻജി മിസ്റ്റുറയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട ചർച്ച ഉടൻ തുടങ്ങും. ഇതിനായി അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടേയും റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിന്റേയും സഹായം തേടിയിട്ടുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE