ലാർജ് ഹാഡ്രോൺ കൊളൈഡർ പ്രവർത്തനം നിലച്ചു; കാരണം ‘കീരി’

 

ലോകത്തെ ഏറ്റവും വലിയ പരീക്ഷണയന്ത്രം എന്ന് വിശേഷിപ്പിക്കാവുന്ന ലാർജ് ഹാഡ്രോൺ കൊളൈഡറിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. ഒരിനം കീരിയുടെ ആക്രമണം മൂലമാണ് പ്രവർത്തനം നിർത്തിവച്ചതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 66 കെവി വൈദ്യുതി ട്രാൻസ്‌ഫോർമർ കീരി കടിച്ചുമുറിച്ചു.ഇതുമൂലം കൊളൈഡറിലേക്കുള്ള വൈദ്യുതി നിലച്ചു എന്നാണ് ശാസ്ത്രജ്ഞർ നല്കുന്ന വിശദീകരണം.

ഭൂമിയുടെ ആവിർഭാവത്തെക്കുറിച്ചും പ്രപഞ്ചോല്പത്തിയെക്കുറിച്ചുമുള്ള ഗവേഷണങ്ങളാണ് ലാർജ് ഹാഡ്രോൺ കൊളൈഡറിൽ നടന്നിരുന്നത്. കണികാ പരീക്ഷണ യന്ത്രത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ ആഴ്ചകളോ മാസങ്ങളോ വേണ്ടിവരുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.ജനീവയിൽ ഫ്രാൻസ് സ്വിറ്റ്‌സർലന്റ് അതിർത്തിയിൽ ഭൂമിക്കടിയിൽ 175 മീറ്റർ ആഴത്തിൽ 27 കിലോമീറ്റർ ചുറ്റളവിലാണ് കണികാപരീക്ഷണശാല സ്ഥിതി ചെയ്യുന്നത്.

NO COMMENTS

LEAVE A REPLY