തലയിൽ പന്ത് കൊണ്ട് ആഡം വോഗ്‌സ് ആശുപത്രിയിൽ

തലയിൽ പന്ത് കൊണ്ട് ഓസ്‌ട്രേലിയൻ താരം ആഡം വോഗ്‌സ് ആശുപത്രിയിൽ. പരിക്ക് ഗുരുതരമാണോ എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാൽ കൗണ്ടി ക്രിക്കറ്റിൽ അടുത്ത മത്സരത്തിൽ ആഡം കളിക്കില്ലെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

കൗണ്ടി ക്രിക്കറ്റിൽ ഹാംപ്‌ഷെയറിനെതിരെ മിഡിൽ സിക്‌സ് കളിക്കുന്നതിനിടെയാണ് പരിക്കേറ്റത്. റൺസെടുക്കാൻ ഓടുന്നതിനിടെ എതിർതാരം എറിഞ്ഞ പന്ത് ആഡമിന്റെ
തലയിൽ കൊള്ളുകയായിരുന്നു.

NO COMMENTS

LEAVE A REPLY