മൃഗങ്ങളെ റോഡപകടങ്ങളിൽ നിന്ന് രക്ഷിക്കാൻ ‘മാജിക് കോളർ’

തെരുവ് മൃഗങ്ങൾ റോഡപകടങ്ങളിൽ ചതഞ്ഞരയുന്നത് സ്ഥിരം കാഴ്ചയാണ്. രാത്രികാലങ്ങളിലാണ് അപകടങ്ങൾ കൂടുതലും. വാഹനങ്ങളുടെ അമിത വേഗം കാരണമാണെങ്കിലും രാത്രി കാലങ്ങളിൽ മൃഗങ്ങളെ കാണാൻ സാധിക്കാത്തതും പ്രധാന കാരണം തന്നെയാണ്.

മൃഗസ്‌നേഹികളുടെ സംഘടനയായ പീപ്പിൾ ഫോർ കാറ്റിൽ ഇൻ ഇന്ത്യ ഇതിനുള്ള പരിഹാരവുമായി എത്തിയിരിക്കുകയാണ്. മാജിക് കോളർ എന്ന പുതി ആശയവുമായാണ് ഇവർ രംഗത്തെത്തിയിരിക്കുന്നത്. ചെന്നൈൽ ആണ് പിഎഫ്‌സിഐ ഇത് നടപ്പിലാക്കുന്നത്.

Majic-colour-reflectors.300 തെരുവ് നായ്ക്കൾക്കും കന്നുകാലികൾക്കും മാജിക് കോളർ പിടിപ്പിച്ചു കഴിഞ്ഞു. റിഫഌക്ടീവ് കോളറുകൾ രാത്രികാലത്ത് മൃഗങ്ങളെ ദൂരെ നിന്ന് കാണാൻ സഹായിക്കും. വാഹനങ്ങളിൽനിന്നുള്ള വെളിച്ചം മാജിക് കോളർ പ്രതിഫലിപ്പിക്കും.

Majic-colour-reflectorബംഗ്ലൂരിലും ജംഷഡ്പൂരിലും പൂണെയിലും ഇത്തരം റിഫഌക്ടറുകൾ പിഎഫ്‌സിഐ പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. നൈലോൺ ടേപ്പിൽ പ്രതിഫലിപ്പിക്കുന്ന തരം തുണി ഉപയോഗിച്ചാണ് ഈ മാജിക് കോളർ നിർമ്മിക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE