പൂഞ്ഞാറിൽ ജനവിധി തേടുന്നത് 17 പേർ; പിസി ജോർജിന് തൊപ്പി; പിസിജോസഫിന് മോതിരം

 

കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത് പൂഞ്ഞാർ മണ്ഡലത്തിൽ. 17 സ്ഥാനാർഥികളാണ് ഇവിടെ ജനവിധി തേടുന്നത്. യുഡിഎഫിനു വേണ്ടി മത്സരിക്കുന്ന ജോർജ്ജ്കുട്ടി അഗസ്തിക്കും എൽഡിഎഫ് സ്വതന്ത്രൻ പിസി ജോസഫിനും അപരന്മാർ ഉണ്ട്. യഥാക്രമം ജോർജ്കുട്ടി സെബാസ്റ്റിയനും ജോസഫ് പിപി പുറത്തയിലും. ജനപക്ഷ സ്ഥാനാർഥിയായി ഇഞ്ചോടിഞ്ച് പൊരുതുന്ന പിസി ജോർജിന് കിട്ടിയിരിക്കുന്ന ചിഹ്നം തൊപ്പിയാണ്. പിസി ജോസഫിന്റെ ചിഹ്നം മോതിരമാണ്. എൻഡിഎയ്ക്ക് വേണ്ടി ബിഡിജെഎസ് സ്ഥാനാർഥി എം.ആർ.ഉല്ലാസ് ജനവിധി തേടുന്നു.മറ്റു സ്ഥാനാർഥികൾ ഇവരാണ്.
രാജു വട്ടപ്പാറ (എസ് യു സി എസ്)
സന്തോഷ് ചേന്നാട് (കെജെപി)
നിഷാദ് നടക്കൽ(പിഡിപി)
സിഎംസുരേന്ദ്രൻ(സിപിഐഎംഎൽ റെഡ് സ്റ്റാർ)
പി.എ.അബ്ദുൾ ഹക്കീം(വെൽഫെയർ പാർട്ടി)
സിയാം അഷ്‌റഫ്(സ്വതന്ത്രൻ)
ജോർജ് ചാക്കോ(സ്വതന്ത്രൻ)
ഇന്ദുലേഖാ ജോസഫ്(സ്വതന്ത്ര)
സൈനുലബ്ദീൻ (സ്വതന്ത്രൻ)
ജയിംസ് ജോസഫ് (സ്വതന്ത്രൻ)
എബ്രഹാം (സ്വതന്ത്രൻ)

NO COMMENTS

LEAVE A REPLY