ജോൺസൺ ആന്റ് ജോൺസൺ കമ്പനിക്ക് വീണ്ടും തിരിച്ചടി ;അർബുദബാധിതയായ യുവതിക്ക് അനുകൂലമായി കോടതിവിധി

 

ജോൺസൺ ആന്റ് ജോൺസൺ ബേബി പൗഡറും ഷവർ ടു ഷവറും സ്ഥിരമായി ഉപയോഗിച്ചതുമൂലം അണ്ഡാശയ അർബുദം പിടിപെട്ടെന്ന യുവതിയുടെ പരാതിയിൽ കമ്പനി 55 മില്ല്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് അമേരിക്കൻ കോടതി. കഴിഞ്ഞ ഫെബ്രുവരിയിലും സമാനമായ രീതിയിൽ ജോൺസൺ ആന്റ് ജോൺസൺ കമ്പനിക്കെതിരെ കോടതിവിധി വന്നിരുന്നു. അർബുദം പിടിപെട്ട് സ്ത്രീ മരിക്കാനിടയായ സംഭവത്തിൽ 72 മില്ല്യൺ ഡോളർ നഷ്ടപരിഹാരം നല്കാനായിരുന്നു അന്ന് കോടതി വിധിച്ചത്.കമ്പനിക്കെതിരെ ആയിരത്തി ഒരുനൂറോളം കേസുകളാണ് നിലവിലുള്ളത്.

NO COMMENTS

LEAVE A REPLY