ജിഷയുടെ മരണത്തിൽ പ്രതിഷേധം ശക്തമാക്കേണ്ടതുണ്ടെന്ന് ദയാ ഭായി

0

ജിഷയുടെ മരണത്തിൽ പ്രതിഷേധം ശക്തമാക്കേണ്ടതുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തക ദയാ ഭായി. ഇനി ഒരു സ്ത്രീയ്ക്കും ഇങ്ങനെ സംഭവിക്കരുത് എന്ന് താക്കീത് ആകേണ്ട പ്രതിഷേധം ആണ് ഉയർന്നു വരേണ്ടത് എന്നും ദയാ ഭായി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

മാറിടത്തിൽ 13 ഇഞ്ച് ആഴത്തിൽ രണ്ടു മുറിവ്; ജനനേന്ദ്രിയത്തിൽ ഇരുമ്പുദണ്ഡ് കുത്തിയിറക്കി; വൻകുടൽ പുറത്തുവന്നു; ക്രൂരത ഡൽഹിയിലേതും വലുതാണ്…എന്നിട്ടും പുറംലോകമറിയാന് നാല് ദിവസം വേണ്ടി വന്നു. പൊതു പ്രവർത്തകരും, മാധ്യമപ്രവർത്തകരും ഇനിയും നിശബ്ദരാണ്. മനസ്സ് വേദനിക്കുന്നു നീതികേടോർത്ത്, ദയാ ഭായി കുറിക്കുന്നു.

 

Comments

comments