ജിഷയ്ക്ക് നീതി വേണം, കേരളം പ്രതിഷേധ കടലാകുന്നു

പെരുമ്പാവൂരിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയ്ക്ക് നീതി ആവശ്യപ്പെട്ട് കേരളത്തിലുടനീളം വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.  എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാണ്‌. കോഴിക്കോടും വിവിധ സംഘടനകൾ സമാന പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ച് വരികയാണ്.

ഹൈക്കോടതി ജംങ്ഷനിൽനിന്ന് കമ്മീഷ്ണർ ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ നൂറിലേറെപ്പേരാണ് പങ്കെടുത്തത്. ആവർത്തിക്കപ്പെടുന്ന് സ്ത്രീ പീഡനങ്ങളും കൊലപാതകങ്ങളും നടക്കുമ്പോൾ നമുക്ക് എങ്ങനെ നിശബ്ദരായിരിക്കാൻ ആകുമെന്നാണ് ഇവരുടെ ചോദ്യം. കോഴിക്കോട് മിഠായി തെരുവിലും സമാനമായ പ്രതിഷേധ മാർച്ച് നടക്കുകയാണ്.

കേരളത്തിലെ വിവിധ ജില്ലകളിലായി വൻ പ്രതിഷേധങ്ങളാണ് നടക്കുന്നത്.
കൊലപാതകികളെ ഉടൻ അറെസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകളും രാഷ്ട്രീയപാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നവമാധ്യമങ്ങളിൽ പ്രതിഷേധം ഇപ്പോഴും ശക്തമായി തുടരുകയാണ്.

നീതി തേടി കേരളം തെരുവിൽ

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews