പെരുമ്പാവൂർ കൊല. ഇരുട്ടിൽ തപ്പി പോലീസ്

0

ഡൽഹിയിലെ നിർഭയ മോഡലിൽ പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥി ജിഷ മരണപ്പെട്ടിട്ട് ഇന്നേയ്ക്ക് ആറാം നാൾ. ഇതു വരെ കുറ്റവാളികളെക്കുറിച്ച് ഒരു തുമ്പുണ്ടാക്കാൻ പോലീസിന് ആയിട്ടില്ല. സംഭവത്തിന്റെ ഭീകരാവസ്ഥ പോലീസ് തന്നെ തിരിച്ചറിയാൻ വൈകി എന്നാണ് ഇപ്പോൾ പൊതുവേ ഉള്ള വിലയിരുത്തൽ.
അന്യ സംസ്ഥാന തൊഴിലാളികളടക്കം 70 പേരെ ഇതിനോടകം ചോദ്യം ചെയ്തുകഴിഞ്ഞെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. എന്നാൽ യാതൊരു വിധ അന്വേഷണ പുരോഗതിയും അവകാശപ്പെടാൻ പോലീസിന് ഇതുവരെ ആയിട്ടില്ല.
കൊച്ചി റേഞ്ച് ഐ.ജി മഹിഷ് പാൽ യാദവിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം. പെരുമ്പാവൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ആറ് മാസം മുമ്പ് ജിഷയുടെ അമ്മയെ ഒരു ബൈക്ക് ഇടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇവരെ ജിഷ തടഞ്ഞ് വച്ച് ചോദ്യം ചെയ്തിരുന്നു. സംഭവദിവസം പതിവില്ലാതെ ചിലർ വീടിന്റെ പരിസരത്ത് ചുറ്റിക്കറങ്ങിയിരുന്നു എന്ന് പോലീസിന് ലഭിച്ച സൂചനമാത്രമാണ് ആകെയുളള അന്വേഷണ പുരോഗതി.

Comments

comments

youtube subcribe