ജിഷയുടെ കൊലപാതകികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് കെജിരിവാൾ

ജിഷയുടെ കൊലപാതകികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാൾ. ഇത്തരം സംഭവങ്ങളെ പ്രതിരോധിക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഏപ്രിൽ 28 നാണ് നിയമ വിദ്യാർത്ഥിയായ ജിഷ പെരുമ്പാവൂരിൽ ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങി കൊലചെയ്യപ്പെട്ടത്. ഡെൽഹിയിലെ ജ്യോതി സിങിന്റെ മരത്തിന് ശേഷം രാജ്യത്തെ നടുക്കിയ ക്രൂര കൊലപാതകമായാണ് ജിഷയുടെ മരണം വിലയിരുത്തപ്പെടുന്നത്. കൊലപാതകത്തിന് പിറകിലുള്ളവരെ എത്രയും പെട്ടന്ന് കണ്ടെത്തണമെന്നും ജിഷയ്ക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങളാണ് കേരളം മുഴുവൻ നടക്കുന്നത്.

NO COMMENTS

LEAVE A REPLY