ഈ ഇലക്ഷന് പോളിംഗ് സ്‌റ്റേഷനുകൾ വനിതകളുടെ നിയന്ത്രണത്തിൽ

ഈ ഇലക്ഷന് പോളിംഗ് സ്‌റ്റേഷനുകൾ നിയന്ത്രിക്കാൻ സ്ത്രീകളും.സംസ്ഥാനത്ത് ഉള്ള 21498 പോളിംഗ് സറ്റേഷനുകളിൽ 250 പോളിംഗ് സ്‌റ്റേഷനുകളാണ് സ്ത്രീകളുടെ നിയന്ത്രണത്തിൻ കീഴിൽ വരിക. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥരും വനിതകളാണ്. സംസ്ഥാനത്ത് 816 മാതൃകാ പോളിംഗ് സ്റ്റേഷനുകൾ ഉണ്ടാകും.
നിരീക്ഷണത്തിന് ഇന്റർനെറ്റ് സൗകര്യം ലഭിച്ച പോളിംഗ് സ്‌റ്റേഷനുകളിൽ വെബ് കാസ്റ്റിഗും അല്ലാത്ത സ്ഥലങ്ങളിൽ വീഡിയോ റെക്കോർഡിഗും ഏർപ്പെടുത്തും. കേന്ദ്ര സർക്കാർ ജീവനക്കാർ ഉൾപ്പെടുന്ന മൈക്രോ ഒബ്‌സേവർമാരുടെ നിരീക്ഷണവും ബൂത്തിൽ ഉണ്ടാവും

NO COMMENTS

LEAVE A REPLY