സംസ്ഥാനത്ത് 1233 പ്രശ്‌ന സാധ്യതാ ബൂത്തുകൾ

സംസ്ഥാനത്ത് 1233 ബൂത്തുകൾ പ്രശ്‌ന സാധ്യതാ ബൂത്തുകൾ ആണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഡോ.നസീം സെയ്ദ്. ഇവിടെ കേന്ദ്ര സേനയുടെ നിരീക്ഷണം ഏർപ്പെടുത്തുമെന്നും ഡോ.നസീം സെയ്ദ് വ്യക്തമാക്കി.
മുൻ കാലങ്ങളിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രശ്‌നബാധിത ബൂത്തുകൾ കണക്കാക്കിയത്. കണ്ണൂർ, കാസർകോട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ല കളിലെ പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയുടെ സുരക്ഷ കർശനമാക്കും.

NO COMMENTS

LEAVE A REPLY