നിത അംബാനിക്ക് വൈ കാറ്റഗറി സുരക്ഷ

റിലയൻസ് ഇന്റസ്ഠ്രീസ് എംഡി മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്ക് വൈ കാറ്റഗറി സുരക്ഷ. പെയിഡ് വ്യവസ്ഥയിലാണ് കേന്ദ്രസേന നിത അംബാനിയുടെ സുരക്ഷ ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ മുകേഷ് അംബാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നൽകുന്നുണ്ട്. ഇതിന് പുറമെയാണ് ഭാര്യയ്ക്ക് വൈ കാറ്റഗറി സുരക്ഷ.

സുരക്ഷയ്ക്കുള്ള മുഴുവൻ ചെലവും നിതാഅംബാനി തന്നെ വഹിക്കണം. 20 കാമാന്റോകളാണ് നിതയ്ക്ക് സുരക്ഷ ഒരുക്കുക. മുകേഷ് അംബാനിക്ക്ആകട്ടെ 40 കമാന്റോകളുടെ സുരക്ഷയാണ് ലഭിക്കുന്നത്. വൈ കാറ്റഗറി സുരക്ഷ ലഭിക്കുന്നതോടെ ഇന്ത്യയിൽ എവിടെ സഞ്ചരിക്കുമ്പോഴും നിതയ്ക്ക് ചുറ്റും കമോന്റോകൾ കാവലുണ്ടാകും.

മുകേഷ് അംബാനിയുടെ വീട്ടുകാരി എന്നതിനപ്പുറം ബിസിനസ്സുകാരിയാണ് നിത. ഫോബ്‌സ് മാസിക ഏഷ്യയിലെ ഏറ്റവും കരുത്തുള്ള ബിസിനസ്സ് വനിതയായി നിത അംബാനിയെ തെരഞ്ഞെടുത്തിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE