Advertisement

ജിഷയുടെ കൊലപാതകം: കണ്ണൂരിൽ പിടിയിലായ അയൽവാസിയെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നു

May 4, 2016
Google News 0 minutes Read

ജിഷയുടെ കൊലപാതകം കണ്ണൂരിൽ പിടിയിലായ അയൽവാസിയെ ഐജിയും എസ്.പിയുംചോദ്യം ചെയ്യുന്നു. രഹസ്യകേന്ദ്രത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ഇന്നലെയാണ് ഇയാളെ കണ്ണൂരിൽ നിന്നും പോലീസ് പിടികൂടുന്നത്.
ഇന്നലെതന്നെ ഇയാളെ പെരുമ്പാവൂരിൽ എത്തിച്ചുവെന്നാണ് സൂചന. എ.ഡി.ജി.പി പദ്മകുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.
അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടെന്ന് എഡിജിപി വ്യക്തമാക്കി.
അതേസമയം ജിഷയുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പുനൽകി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടെ ജിഷയുടെ സഹോദരിയ്ക്ക് ജോലി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here