ഫേസ്ബുക്കിൽ വൈറലാവുന്ന ഇന്ത്യാചിത്രം

ഇന്ത്യ ഇന്ന് കടന്നുപോവുന്ന സാമൂഹിക അവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്ന പ്രതീകാത്മക ചിത്രം ഫേസ് ബുക്കിൽ വൈറലാവുന്നു. ഇന്ത്യയുടെ ഭൂപടം സ്ത്രീരൂപമായി വരച്ച് ഇന്ത്യയുടെ മകൾ എന്ന തലക്കെട്ടുമായി എത്തിയ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആരെയോ ഭയപ്പെട്ട് ഓടുന്ന പെൺകുട്ടിയാണ് ചിത്രത്തിലുള്ളത്. പിച്ചിച്ചീന്തപ്പെട്ട വസ്ത്രങ്ങളുമായി തെരുവിലൂടെ ഓടുന്ന പെൺകുട്ടിയിലും നന്നായി വർത്തമാനകാല ഇന്ത്യയെ എങ്ങനെ അടയാളപ്പെടുത്താനാകുമെന്ന അടിക്കുറിപ്പോടെയാണ് ചിത്രം വൈറലാകുന്നത്.

NO COMMENTS

LEAVE A REPLY