തൈക്കൂടം ബ്രിഡ്ജിന്റെ സുൽത്താൻ വരുന്നു.

സസ്‌പെൻസ് നിറച്ച് തൈക്കൂടംബ്രിഡ്ജിന്റെ അടുത്ത ഗാനം എത്തുന്നു. മുഗൾ രാജാക്കന്മാരുടെ കിരീടം വച്ച തലയോട്ടിയുടെ ചിത്രവുമായി തൈക്കൂടം ബ്രിഡ്ജ് തന്നെയാണ് ഫെയ്‌സ് ബുക്കിലൂടെ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

സംഗീതത്തിന്റെ നവരസങ്ങളുമായി ഇറങ്ങിയ തൈക്കൂടം ബ്രിഡ്ജിന്റെ ആദ്യ ആൽബമായ നവരസം സീരീസിലെ ഹിന്ദി ഗാനമാണ് ആരാധകരുടെ കാത്തിരിപ്പിനു മുകളിലേക്ക് റോക്ക് മാന്ത്രികവുമായി എത്തുന്നത്.
മുഗൾഭരണകാലമാണ് ഗാനത്തിന്റെ വിഷയം എന്നുമാത്രമാണ് ആകെ പുറത്ത് വിട്ടിരിക്കുന്ന വാർത്ത. ഇതിന്റെ മറ്റ് ചിത്രീകരണ വിശേഷങ്ങളൊന്നും ഇത് വരെ പുറത്ത് വിട്ടിട്ടില്ല.ഇന്ത്യ ഭരിച്ച സുൽത്താനെ അറിയുമോ.. അരാണീ സുൽത്താൻ എന്നാണ് ഫെയ്‌സ് ബുക്കിൽ ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ

12819216_437917773082427_374289493065670361_o
നവരസം ഒമ്പത് ഗാനങ്ങളുടെ ഒരു ശ്രേണിയാണ്. മലയാളം ഹിന്ദി തമിഴ് ഭാഷകളിലാണ് ഒമ്പത് ഗാനങ്ങളും. സീരിസിലെ ആദ്യഗാനം വൺ മണിക്കൂറുകൾക്കകം ഒരുലക്ഷം പേരാണ് കണ്ടത്. തൈക്കുടെ ബ്രിഡ്ജിന്റെ ആദ്യ ആൽബമാണിത്.
അതിനുശേഷം നവരസത്തിന്റെ ഓരോ ഗാനങ്ങൾക്കുമായി ആരാധകർ കാത്തിരിക്കുകയായിരുന്നു. ഉറുമ്പ്, ആരാച്ചാർ, ശിവ, ജയ് ഹനുമാൻ, വിടുതലൈ എന്നിവയാണ് നവരസത്തിന്റേതായി പിന്നീട് ഇറങ്ങിയത്. ചരിത്രം, രാഷ്ട്രീയം എന്നിവയൊക്കെയായിരുന്നു ഓരോ ഗാനത്തിന്റെയും കാതൽ.
ക് വാബ്, സുൽത്താൻ എന്നിവയാണ് ഇതിൽ ഹിന്ദി ഗാനങ്ങൾ. ഓരോ ഗാനങ്ങളും ഒരോ തീമിലാണ് ഇവർ അണിയിച്ചൊരുക്കുന്നത്. ഗാനം റീലീസ് ആകുമ്പോഴാണ് ഇതിന്റെ തീം അറിയാനാവുക. ആക്കൂട്ടത്തിലേക്കാണ് സസ്‌പെൻസ് നിറച്ച് സുൽത്താന്റെ പോസ്റ്ററും വന്നിരിക്കുന്നത്. മുഗൾ ചരിത്രമാണ് സുൽത്താന്റേത് എന്ന് പരസ്യപ്പെടുത്തിയ സ്ഥിതിയ്ക്ക് പാട്ടിനോടൊപ്പം അതിന്റെ ട്രീറ്റ്‌മെന്റിലെ വ്യത്യസ്തത കാണാനാണ് ആരാധകരുടെ ഇനിയുള്ള കാത്തിരിപ്പ്.

12814362_438939689646902_3278057754890493509_n

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE