ജിഷയുടെ മരണത്തിൽ രണ്ട് നിർമ്മാണ തൊഴിലാളികൾ കസ്റ്റഡിയിൽ

പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയെ ക്രൂരമായി കൊല ചെയ്ത കേസിൽ രണ്ട് നിർമ്മാണ തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരിലൊരാൾ ജിഷയുടെ വീട് പണിക്കായി എത്തിയതാണ്. ഇരുവരെയും ഇന്നലെ രാത്രി ജിഷയുടെ അമ്മയുടെ മുന്നിലെത്തിച്ച് തെളിവെടുത്തു.

വീടുപണിക്കായി വന്ന ആൾ ഫെബ്രുവരിയിൽ ജിഷയുടെ ഫോണിലേക്ക് നിരവധി തവണ വിളിച്ചിരുന്നു. ഇങ്ങനെ ഒരു വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

സംഭവത്തിൽ ആഭ്യന്തരസെക്രട്ടറിക്ക് റിപ്പോർട്ട്‌ നൽകിയതായി എറണാകുളം കളക്ടർ എം.ജി രാജമാണിക്യം. ജിഷുടെ അമ്മയ്ക്ക് വിദഗ്ധ സേവനം ഉറപ്പാക്കുമെന്നും കളക്ടർ അറിയിച്ചു.

കേന്ദ്ര പട്ടികജാതി കമ്മീഷൻ ചെയർമാൻ പിഎൽ പൂനിയ ഇന്ന് രാവിലെ ജിഷയുടെ അമ്മയെ സന്ദർശിച്ചു. മകളുടെ നല്ല ഭാവിക്കായാണ് ആ അമ്മ ജീവിച്ചത്. എത്രയും പെട്ടന്ന് പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY