എൽഡിഎഫ് വന്നാലും മദ്യനയം മാറില്ലെന്ന് പന്ന്യൻ രവീന്ദ്രൻ

എൽഡിഎഫ് അധികാരത്തിൽ വന്നാൽ പൂട്ടിയ ബാറുകൾ തുറക്കില്ലെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ഇടതുമുന്നണിയുടെ ഉത്തരവാദിത്തപ്പെട്ട ആളെന്ന നിലയിലാണ് ഇത് പറയുന്നത്. ബാറുകൾ തുറക്കരുതെന്ന കാര്യത്തിൽ യാതൊരു ആശയക്കുഴപ്പവും ഇടതുമുന്നണിയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷം അധികാരത്തിൽ വന്നാൽ കേരളത്തിലെ മധ്യനയം മാറില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. എന്നാൽ,നിലവിലെ മദ്യനയം പ്രായോഗികമല്ലെന്ന് ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും അഭിപ്രായപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY