പ്രാധാനമന്ത്രി നരേന്ദ്രമോഡി നാളെ കേരളത്തിലെത്തും.

0

പ്രാധാനമന്ത്രി നരേന്ദ്രമോഡി നാളെ കേരളത്തിലെത്തും. നാളെയും എട്ട്, പതിനൊന്ന് തിയതികളിലുമായി അദ്ദേഹം റാലികളിൽ പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായി അഞ്ച് റാലികളിലാണ് മോഡി പങ്കെടുക്കുക.

നാളെ രണ്ട് മണിക്ക് പാലക്കാട് വലിയ കോട്ട മൈതാനത്താണ് ആദ്യ പരിപാടി നടക്കുക. എട്ടിന് രാവിലെ 9.30 ന് കാസർഗോഡ് മുനിസിപ്പൽ മൈതാനത്തും ഉച്ചയ്ക്ക് 12.45 ന് കുട്ടനാട് എടത്വ ലൂർദ്ദ് മാതാ സ്‌കൂൾ ഗ്രൗണ്ടിലും വൈകീട്ട് 6.40 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലും പ്രസംഗിക്കും. പിന്നീട് തമിഴ്‌നാട്ടിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി പതിനൊന്നിന് വൈകീട്ട് 7.35 ന് തൃപ്പൂണിത്തുറ പുതിയകാവ് മൈതാനത്തും പ്രസംഗിക്കും.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി മെയ് പന്ത്രണ്ടിനും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എഴിനും പ്രചാരണങ്ങൾക്കായി കേരളത്തിലെത്തും.

Comments

comments

youtube subcribe