സ്ഥാനാർഥികളുടെ ശ്രദ്ധയ്ക്ക്; വോട്ട് ഉറപ്പിക്കാൻ ഇങ്ങനെയും പ്രചാരണം നടത്താം!!

ടെലിവിഷൻ ചാനലുകളിൽ വേറിട്ട സ്റ്റാൻഡപ്പുകൾ കണ്ട് പരിചയമുള്ളവരാണ് മലയാളികൾ. റിപ്പോർട്ടർമാർ ചാഞ്ഞും ചരിഞ്ഞും പല പോസുകളിൽ വണ്ടിപ്പുറത്തും വഞ്ചിയിലും തെങ്ങിൻമുകളിലും എന്നുവേണ്ട ചെളിവെള്ളത്തിൽ ഇറങ്ങിനിന്ന് വരെ സാഹസത്തിന് മുതിരാറുണ്ട്. എന്നാൽ,ഒരു സ്ഥാനാർഥി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇത്തരമൊരു സാഹസത്തിന് തയ്യാറാവുന്നത് കേരളം ഇന്ന് വരെ കണ്ടിട്ടില്ല. അഴീക്കോട് മണ്ഡലത്തിലെ പ്രചരണത്തിനിടെ ഏവരെയും ഞെട്ടിക്കുന്ന ഒരു സ്റ്റാൻഡപ് തന്ത്രമാണ് എം.വി.നികേഷ് കുമാർ പുറത്തെടുത്തിരിക്കുന്നത്. കിണറുകളിലെ വെള്ളം മാലിന്യം നിറഞ്ഞതാണെന്ന് കാണിക്കാൻ സ്ഥാനാർഥി കിണറ്റിൽ ഇറങ്ങിക്കളഞ്ഞു!!

ഫേസ്ബുക്ക് പേജിലെ ഗുഡ്‌മോണിംഗ് അഴീക്കോട് എന്ന വീഡിയോ പോസ്റ്റിലാണ് നികേഷിന്റെ ഈ സാഹസം. വോട്ടർമാരുടെ ശ്രദ്ധ പിടിച്ചുമാറ്റാൻ സ്ഥാനാർഥികൾ എന്തു സാഹസത്തിനും മുതിരുന്ന കാലമാണ്. സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണം ശക്തമായ കാലത്ത് ഇത്തരം തന്ത്രങ്ങൾ വളരെവേഗം ജനങ്ങളിലെത്തുകയും ചെയ്യും. ഇനിയിപ്പോ സ്ഥാനാർഥികളുടെ വക ഇത്തരത്തിലുള്ള എന്തൊക്കെ സാഹസങ്ങൾ കാണേണ്ടി വരുമെന്ന ചിന്തയിലാണ് പാവം വോട്ടർമാർ!!

NO COMMENTS

LEAVE A REPLY