കേന്ദ്രത്തിന്റെ ജലതീവണ്ടി വേണ്ടെന്ന് യുപി സർക്കാർ ;സംസ്ഥാനത്ത് കടുത്ത വരൾച്ച ഇല്ലെന്നും അഖിലേഷ് യാദവ്

കടുത്ത വരൾച്ച നേരിടുന്ന ഉത്തർപ്രദേശിലെ ബുണ്ടേൽഖണ്ഡിലേക്ക് കേന്ദ്രസർക്കാർ അനുവദിച്ച ജലതീവണ്ടി വേണ്ടെന്ന് സംസ്ഥാന സർക്കാർ. ലാത്തൂരിലേതുപോലെയുള്ള കൊടുംവരൾച്ച ഇവിടെ ഇല്ലെന്ന് പറഞ്ഞാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ജലതീവണ്ടി നിരസിച്ചത്. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രി റെയിൽവേ മന്ത്രാലയത്തിന് അയച്ച കത്തിൽ തങ്ങൾക്ക് ആവശ്യമായി വന്നാൽ പിന്നീട് റെയിൽവേയെ സമീപിച്ചോളാം എന്നും പറഞ്ഞിട്ടുണ്ട്. രാജ്യത്ത് ജലക്ഷാമം നേരിടുന്ന പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് ബുണ്ടേൽഖണ്ഡ്. മഹാരാഷ്ട്രയിലെ ലാത്തൂരിലേക്കും സമാനമായ രീതിയിൽ കേന്ദ്രസർക്കാർ വെള്ളം എത്തിച്ചിരുന്നു.മിറാജിൽ നിന്നാണ് പത്തുവാഗണുകളിലായി വെള്ളം എത്തിച്ചത്.

NO COMMENTS

LEAVE A REPLY