കാനഡയിൽ കാട്ടു തീ, എൺപതിനായിരത്തോളം പേരെ താമസസ്ഥലത്തുനിന്ന് ഒഴുപ്പിച്ചു.

കാനഡയിൽ കാട്ടു തീ പടർന്നുപിടിച്ചതിനെ തുടർന്ന് എൺപതിനായിരത്തോളം പേരെ താമസസ്ഥലത്തുനിന്ന് ഒഴുപ്പിച്ചു. കാനഡയിലെ ഫോർട്ട് മക്മുറി, ആൽബേർട്ട എന്നിവിടങ്ങളിൽ പതിനായിരത്തോളം ഹെക്ടർ പ്രദേശത്തേക്കാണ് തീ പടർന്നത്.

കാട്ടു തീയിൽ കോടികളുടെ നാശ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ആൽബർട്ടയിലെ നഗരത്തിൽ സ്ഥിതിചെയ്യുന്ന വീടുകൾ, പെട്രോൾ സ്റ്റേഷനുകൾ എന്നിവ കത്തി നശിച്ചു. ഈ മേഖലയിൽ ഗതാഗതം നിലച്ചു. വരുന്ന നാല് മണിക്കൂർ രാജ്യത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകി.

കാനഡയുടെ വടക്കൻ മേഖലയിലേക്കുള്ള പ്രധാന കവാടമാണ് ആൽബർട്ട. രാജ്യത്തെ പ്രധാന എണ്ണ സംഭരണികളും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE