പ്രശ്‌നബാധിത ബൂത്തുകളിലെ കാഴ്ചകൾ ഇനി പൊതുജനങ്ങൾക്കും കാണാം; വെബ്കാസ്റ്റിംഗ് വിപുലപ്പെടുത്താൻ തീരുമാനം

കണ്ണൂർ ജില്ലയിലെ പ്രശ്‌നബാധിതബൂത്തുകളിലെ പോളിംഗ് ഇനി പുറത്തുനിന്നും കാണാം.പോളിംഗ് ബൂത്തിനുള്ളിലെ കാഴ്ചകൾ പൊതുജനങ്ങൾക്ക് കാണാനാവുന്നതു പോലെ വെബ് കാസ്റ്റിംഗ് വിപുലീകരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രശ്‌നബാധിത ബൂത്തുകളുള്ളത് കണ്ണൂർ ജില്ലയിലാണ്.1629 ബൂത്തുകൾ ഉള്ളതിൽ 950ലും ഇത്തരത്തിലുള്ള വെബ്കാസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തും. മറ്റ് ജില്ലകളിലും പൊതുജനത്തിന് കാണാനാവുംവിധം വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തണമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സംസ്ഥാനത്ത് മൂവായിരത്തോളം ബൂത്തുകളിലാണ് വെബ്കാസ്റ്റിംഗ് ഏർപ്പെടുത്താറുള്ളത്.

NO COMMENTS

LEAVE A REPLY