ജഗദീഷ്, താങ്കൾ ഇത് ഓർക്കുന്നുണ്ടോ…?

നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയാണ് ജഗദീഷ്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം പൊടി പൊടിക്കുകയാണ്. മറുപക്ഷത്തുള്ള രണ്ട് സ്ഥാനാർത്ഥികൾ സഹപ്രവർത്തകരായ ഗണേഷ് കുമാറും ഭീമൻ രഘുവും. ഇവർക്കെതിരെ കുറിക്കുകൊള്ളുന്ന അമ്പുകളുമായാണ് അദ്ദേഹം പ്രചാരണം ആരംഭിച്ചതുതന്നെ.

എന്നാൽ ജഗദീഷ് സൗകര്യം പോലെ മറന്നുപോയ ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ. താങ്കൾക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലായിരുന്നു. മത്സരിക്കില്ലെന്ന് താങ്കൾ തന്നെ പറഞ്ഞിട്ടുണ്ട്. മാത്രമല്ല ഈ വാക്കുകൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കാനും. മറവി സ്വാഭാവികമാണ്. രാഷ്ട്രീയ കുപ്പായം ഇട്ട് കഴിഞ്ഞാൽ അത് അത്യാവശ്യവുമാണ്. ഇനിയും ഇതുപോലെ ഒരുപാട് കാര്യങ്ങൾ മറക്കാനുള്ളതല്ലേ…
ഓന്തിന്റെ ഇന്നത്തെ ഇര ശ്രീമാൻ ജഗദീഷ് തന്നെ.

NO COMMENTS

LEAVE A REPLY