ആ മുന്നറിയിപ്പ് വ്യാജം ;ഫുൾടാങ്ക് പെട്രോൾ അപകടകരമല്ലെന്ന് ഐഒസിയുടെ ഔദ്യോഗിക അറിയിപ്പ്

0

കൊടുംചൂട് വർധിക്കുന്ന സാഹചര്യത്തിൽ വാഹനങ്ങളിൽ ഫുൾടാങ്ക് പെട്രോൾ നിറയ്ക്കുന്നത് അപകടം വരുത്തുമെന്ന മുന്നറിയിപ്പ് വ്യാജമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ചൂട് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ വാഹനങ്ങളിൽ ഫുൾടാങ്ക് പെട്രോൾ നിറയ്ക്കരുതെന്ന് ഐഒസി മുന്നറിയിപ്പ് നല്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരണം ശക്തമായിരുന്നു. തുടർന്നാണ് കാര്യങ്ങൾ അങ്ങനെയല്ല എന്നറിയിച്ച് കോർപ്പറേഷൻ ഫേസ്ബുക്ക് പേജിൽ ഔദ്യോഗികമുന്നറിയിപ്പ് നല്കിയത്.

ഫുൾടാങ്ക് പെട്രോൾ നിറയ്ക്കുന്നതാണ് നല്ലതെന്നും അതുകൊണ്ട് അപകടമൊന്നും വരാനില്ലെന്നും വിശദീകരണത്തിൽ പറയുന്നു.എല്ലാവിധ ആധുനിക പരിശോധനയും പൂർത്തിയാക്കിയാണ് വാഹനനിർമ്മാതാക്കൾ വാഹനങ്ങൾ വിപണിയിലിറക്കുന്നത്. മുഴുവൻ ഇന്ധനവും നിറച്ച് വാഹനം ഓടിക്കാൻ കമ്പനി ആവശ്യപ്പെടുന്നുണ്ടെങ്കിൽ ധൈര്യമായി അത് വിശ്വസിക്കാം. കാലാവസ്ഥ ഇക്കാര്യത്തിൽ ഘടകമാവില്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

Comments

comments

youtube subcribe