ഉത്തരാഖണ്ഡിൽ വിശ്വാസവോട്ടെടുപ്പ് നടത്താമെന്ന് സുപ്രീം കോടതി

ഉത്തരാഖണ്ഡിൽ വോട്ടെടുപ്പ് നടത്താമെന്ന് സുപ്രീം കോടതി പറഞ്ഞു. മെയ് 10ന് വോട്ടെടുപ്പ് നടത്തണം. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് വോട്ടെടുപ്പ് നടത്തേണ്ടത്. വോട്ടെടുപ്പ് സമാധാനപരമായി നടത്തേണ്ടത് ചീഫ് സെക്രട്ടറിയുടേയും ഡിജിപിയുടേയും ഉത്തരവാദിത്വം ആണെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്.
സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഒമ്പത് വിമത എം.എൽ.എ മാർക്ക് വിശ്വാസവോട്ടിൽ പങ്കെടുക്കാനാവില്ല.
വോട്ടെടുപ്പ് സമാധാനപരമായി നടത്തിയ ശേഷം ഫലം മുദ്രവച്ച കവറിൽ സുപ്രീം കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY