ഗൾഫ് രാജ്യങ്ങളിൽ ടെലിവിഷൻ ഔട്ട്; ഓൺലൈൻ മീഡിയ ഇൻ!!

മധ്യപൂർവ്വേഷ്യയിൽ ടെലിവിഷനേക്കാൾ കൂടുതൽ പ്രചാരം ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങൾക്കാണ്

ഗൾഫ് മേഖലയിൽ ഓൺലൈൻ വാർത്തകളോട് പ്രിയം കൂടുന്നതായി സർവ്വേഫലം. വാർത്തകൾ ഓൺലൈനിൽ വായിക്കുന്നവരുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ളത് ഖത്തറാണ്. ഇവിടെ 42ശതമാനം പേരാണ് ഓൺലൈൻ വാർത്തകളെ ആശ്രയിക്കുന്നത്. തൊട്ടുപിന്നിൽ സൗദിഅറേബ്യ ഉണ്ട്. ഇവിടെ 39 ശതമാനമാണ് ഓൺലൈൻ വായനക്കാർ. ടെലിവിഷനിൽ നിന്ന് ജനങ്ങൾ ഓൺലൈൻ വീഡിയോയിലേക്ക് തിരിയുന്നത് ഏറിവരികയാണെന്നും സർവ്വേഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു. നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റി-ഖത്തറും ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് സർവ്വേ നടത്തിയത്.

മധ്യപൂർവ്വേഷ്യയിൽ ടെലിവിഷനേക്കാൾ കൂടുതൽ പ്രചാരം ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങൾക്കാണ്. ഈജിപ്തിൽ ദിവസവും ടിവി കാണുന്നവരുടെ എണ്ണത്തിൽ 7 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സൗദി അറേബ്യയിൽ ഇത് 16 ശതമാനവും ഖത്തറിൽ 21 ശതമാനവുമാണ്. ട്വിറ്ററിന്റെയും ഫേസ്ബുക്കിന്റെയും പ്രചാരം കുറയുന്നതായാണ് സർവ്വേഫലം.സ്‌നാപ്ചാറ്റ്,വാട്‌സാപ്പ് എന്നിവയ്ക്കാണ് കൂടുതൽ പ്രിയം.

സ്മാർട്ട്‌ഫോണിന്റെയും ഇന്റർനെറ്റിന്റെയും ഉപയോഗത്തിന്റെ കാര്യത്തിലും ഗൾഫ്‌മേഖല ഏറെ മുന്നിലാണ്. ഇക്കാര്യത്തിൽ മധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിൽ ഒന്നാം സ്ഥാനം യു.എ.ഇയ്ക്കാണ്.ഇവിടെ 99 ശതമാനം ജനങ്ങളും ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണ്. ഖത്തറിലും സൗദി അറേബ്യയിലും 93 ശതമാനമാണ് ഇന്റർനെറ്റ് ഉപയോഗം.

NO COMMENTS

LEAVE A REPLY