വീണ്ടും ശക്തിമാൻ!!

0

90കളിൽ കുട്ടികളുടെ മനസ്സ് കീഴടക്കിയ സൂപ്പർഹീറോ ശക്തിമാൻ തിരിച്ചുവരുന്നു. സാഹസികതയും അത്ഭുതങ്ങളും സമ്മാനിച്ച പരമ്പര വീണ്ടുമെത്തുന്ന കാര്യം ശക്തിമാനായി വേഷമിട്ട മുകഷ് ഖന്ന തന്നെയാണ് അറിയിച്ചത്. ശക്തിമാനെ തിരികെകൊണ്ടുവരുമെന്നും ഏതു ചാനലിലൂടെ എന്ന് മുതൽ പ്രക്ഷേപണം ആരംഭിക്കുമെന്ന് പിന്നീട് അറിയിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ശക്തിമാനെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മുകേഷ് ഖന്ന. തന്റെ ശരീരഭാരം കുറച്ച് ഫിറ്റ്‌നെസ്സ് നേടാനുള്ള ശ്രമത്തിലാണ് അദ്ദേഹം.എപ്പോൾ വരുമെന്ന് അറിയില്ലെങ്കിലും കുട്ടികളെ ത്രസിപ്പിച്ച ആ ഇന്ത്യൻ സൂപ്പർ ഹീറോയുടെ രണ്ടാം വരവിനായ് കാത്തിരിക്കുകയാണ് ആരാധകർ.

Comments

comments