Advertisement

തെരഞ്ഞെടുപ്പ്: അനധികൃത പണം കൈമാറ്റം കണ്ടാൽ പൊതുജനങ്ങൾക്ക് ആദായനികുതി വകുപ്പിന് വിവരം നൽകാം.

May 8, 2016
Google News 0 minutes Read

നിയമ സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃതമായി പണം കൈമാറ്റം ചെയ്യുന്നത് കണ്ടാൽ പൊതുജനങ്ങൾക്ക് ഇടപെടാമെന്ന് സംസ്ഥാന ആദായ നികുതി വകുപ്പ്.
ഇത്തരത്തിൽ സംശയാസ്പദമായി രീതിയിൽ ആരെങ്കിലും പണം കൈമാറ്റം ചെയ്യുന്നതായി വിവരം ലഭിച്ചാൽ ആ വിവരം വകുപ്പിനെ അറിയിക്കണമെന്നാണ്  അധികൃതർ നൽകുന്ന നിർദേശം.
18004253173 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിയ്ക്കുകയോ അല്ലെങ്കിൽ 8547000810 എന്ന നമ്പറിലേക്ക് വാട്‌സ് ആപ്പ് സന്ദേശം അയക്കുകയോ ചെയ്യണം. വകുപ്പ് ഇതിനായി പ്രത്യേകം കൺട്രോൾ റൂം തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ ജില്ലകൾ തോറും ഇതിനായി പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here