ഐപിഎല്ലിലെ താരം കോഹ്ലി അല്ല രോഹിത്ത് ശർമ്മ:ഗാംഗുലി

ഐപിഎൽ ഒമ്പതാം സീസണിലെ മികച്ച താരം ബംഗളൂരു നായകൻ കൊഹ്ലി അല്ല മറിച്ച് മുബൈ ഇന്ത്യൻസിന്റെ രോഹിത് ശർമ്മയാണെന്ന് ഗാംഗുലി.

ടൂർണമെന്റിലെ നാലു കളികൾ കഴിഞ്ഞപ്പോൾ അവസാന സ്ഥാനത്തായിരുന്ന മുബൈ ടീമിനെ പോയന്റിൽ ആദ്യത്തെ നാലിൽ എത്തിച്ചത് രോഹിത്താണ് അതുകൊണ്ടാണ് രോഹിത് മികച്ച താരമായത് എന്നാണ് ഗാംഗുലി ഇതിന് നൽകിയിരിക്കുന്ന വിശദീകരണം

മുംബൈ കളിച്ച ഒമ്പത് കളികളില്‍ അഞ്ച് അര്‍ധസെഞ്ച്വറിളുള്‍പ്പെടെ 383 റണ്‍സാണ് രോഹിത് നേടിയത്. രോഹിത്തിന്റെ മികവിലാണ് മുംബൈ വിജയവഴിയില്‍ എത്തിയത്. മുംബൈ ഫോമിലെത്തിയത് ശരിയായ സമയത്താണെന്നും പ്ലേ ഓഫിലെത്തുമെന്നും ഗാംഗുലി പറഞ്ഞു.

 

NO COMMENTS

LEAVE A REPLY