മാതൃസ്‌നേഹത്തിന്റെ പ്രധാന്യം ഓർമ്മിച്ചും ഓർമ്മിപ്പിച്ചും നടൻ ജയസൂര്യയുടെ മാതൃദിന പോസ്റ്റ്.

0

അമ്മമാരോടുള്ള കുഞ്ഞുങ്ങളുടെ സ്‌നേഹത്തിന്റെ പ്രധാന്യം ഓർമ്മിച്ചും ഓർമ്മിപ്പിച്ചും നടൻ ജയസൂര്യയുടെ മാതൃദിന പോസ്റ്റ്.
സ്വന്തം മകൻ ഭാഗ്യ സരിതയ്ക്കായി കാത്തുവച്ച സർപ്രൈസ് തിരിച്ചറിഞ്ഞപ്പോൾ അതിന് മുമ്പ് അവനെ വിഷമിപ്പിച്ചതിലെ സങ്കടമാണ് ആണ് ജയസൂര്യ ഫെയ്‌സ് ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

ഇന്നലെ ഷൂട്ടിംഗിനിടെ വീട്ടിലെത്തിയ താരം കുടുംബസമ്മേതം അമ്പലത്തിൽ പോകാൻ ഒരുങ്ങിയപ്പോൾ മകൻ ആദി വിളിച്ചിട്ട് വരാതെ ഇരുന്നെന്നും ഒടുക്കം ആദിയെ വഴക്ക് പറഞ്ഞ് കരയിച്ച് കൊണ്ട് പോയ കഥയുമായാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

എന്നാൽ പിറ്റേന്ന് മാതൃദിനത്തിൽ അമ്മയ്ക്ക് കാർഡ് ഉണ്ടാക്കാനായാണ് മകൻ മടി പിടിച്ചിരുന്നതെന്ന് രാത്രി ഏറെ വൈകി അറിഞ്ഞപ്പോൾ ഉള്ള വിഷമമാണ് ജയസൂര്യ ഫെയ്‌സ് ബുക്കിൽ കുറിച്ചിരിക്കുന്നത്.

നമ്മൾ വലുതായാലും അമ്മയെ സ്‌നേഹിക്കുന്ന കുഞ്ഞു മനസ് വലുതാകാതെ ഇരുന്നാൽ മതിയെന്ന് പറഞ്ഞാണ് താരം ഫെയ്‌സ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം താഴെ വായിക്കാം———————>

https://www.facebook.com/Jayasuryajayan/posts/639323812887969

Comments

comments