അങ്ങനെ ഒരു അന്യസംസ്ഥാന തൊഴിലാളി ഇല്ല, മലയാളികളായ തൊഴിലാളികൾ ഭീഷണിപ്പെടുത്തി: ജിഷയുടെ സഹോദരി

മാധ്യമങ്ങളിൽ വന്ന വാർത്തകൾ പോലെ തനിക്ക് ഇതര സംസ്ഥാന തൊഴിലാളിയുമായി ബന്ധം ഒന്നും ഇല്ലെന്ന് ജിഷയുടെ സഹോദരി ദീപ. അങ്ങനെ ഒരു ഇതരസംസ്ഥാന തൊഴിലാളിയേ ഇല്ലെന്നാണ് ദീപ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. തന്റെ ഒരു സുഹൃത്തുക്കളും ജിഷയെ പരിചയപ്പെട്ടിട്ടില്ലെന്നും ദീപ വ്യക്തമാക്കി. എന്നാൽ വീട് പണിയ്‌ക്കെത്തിയ രണ്ട് തൊഴിലാളികൾ അമ്മയേയും ജിഷയേയും ഭീഷണിപ്പെടുത്തിയിരുന്നു എന്നും ദീപ പറയുന്നു. ഈ തൊഴിലാളികൾ മലയാളികളാണ്. ഇവർ ദീപയേയും അമ്മയേയും ശരിയാക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. അയൽവാസികൾക്ക് തങ്ങളുടെ കുടുംബത്തോട് ശത്രുത ഉണ്ടായിരുന്നെന്നും ദീപ പറഞ്ഞു.
ജിഷയുടെ ജിഷ വധം ദീപയുടെ മലയാളി സുഹൃത്തിനെ അറസ്റ്റ് ചെയ്തുവെന്ന് സൂചനയുണ്ട്. ഇയാളുമായി പെരുമ്പാവൂരിൽ നിന്നാണ് ദീപ പരിചയത്തിലാകുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE