സ്വകാര്യമെഡിക്കൽ പ്രവേശന പരീക്ഷകൾ റദ്ദാക്കി

0

മെയ് 10 വരെ നടത്താനിരുന്ന സ്വകാര്യമെഡിക്കൽ പ്രവേശന പരീക്ഷകൾ റദ്ദാക്കി.
സ്വകാര്യ-സ്വാശ്രയ മെഡിക്കൽ കോളേജുകൾ നടത്താനിരുന്ന എംബിബിഎസ്-ബിഡിഎസ് പരീക്ഷകൾ അംഗീകരിക്കില്ലെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് വന്നതിന്റെ സാഹചര്യത്തിലാണ് ഈ തീരുമാനം.
സുപ്രീം കോടതി ഉത്തരവ് പ്രകാരം യുപിയിലെ സ്വകാര്യ മെഡിക്കൽ കോളേജുകളോ അസോസിയേഷനുകളോ എൻട്രൻസ് നടത്താൻ പാടില്ലെന്ന് സർക്കാർ നിർദേശം നൽകി.
മെയ് 10 ന് നടത്താനിരുന്ന കേരള സ്വാശ്രയ ഡെന്റൽ കൺസോർഷ്യത്തിന്റെ പരീക്ഷ റദ്ദാക്കിയതായി പ്രവേശന മേൽനോട്ട സമിതി അധ്യക്ഷൻ ജസ്റ്റിസ് ജെ. എം ജെയിംസ് അറിയിച്ചിട്ടുണ്ട്.
കർണ്ണാടകത്തിൽ സ്വാശ്രയ കോളേജുകളുടെ കൺസോർഷ്യമായ കോമെഡ് കെ മെയ് 8ന് നടത്താനിരുന്ന എൻട്രൻസ് ടെസ്റ്റ് റദ്ദാക്കിയിട്ടുണ്ട്. കർണ്ണാടകത്തിലെ തന്നെ നിറ്റ യൂണിവേഴ്‌സിറ്റിയുടെ എംബിബിഎസ് -ബിഡിഎസ് പരീക്ഷയും റദ്ദാക്കി.
പൂനെയിലെ ഭാരതി വിദ്യാപീഠ് മെയ് 7 ന് പരീക്ഷ നടത്തിയെങ്കിലും ഇത് പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി.

Comments

comments

youtube subcribe