കബാലി ‘വി.എസ് വേർഷൻ’ ഷെയർ ചെയ്ത് വി.എസ് ന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

കബാലിയുടെ വി.എസ് വേർഷൻ സ്വന്തം ടൈംലൈനിൽ ഷെയർ ചെയ്ത് വിഎസ്.
‘എന്റെ ഒപി എഫ്.ബി സുഹൃത്ത് അയച്ചു തന്നവീഡിയോ ആണിത്’. ഇത് തന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്‌തെന്ന് വി.എസ് ഫെയ്‌സ് ബുക്കിൽ വീഡിയോയ്ക്ക് താഴെ കുറിച്ചു.

രജനിയുടെ കബാലി സിനിമയുടെ ടീസർ ഇറങ്ങിയതിൻ തൊട്ടടുത്ത ദിവസം തന്നെ ഇതിന്റെ വി.എസ് വേർഷനും ഇറങ്ങിയിരുന്നു.
അതേ സുഹൃത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് വീഡിയോ ഷെയർ ചെയ്യുന്നതെന്നും പോസ്റ്റിലുണ്ട്.

ആഷിക്ക് അബു അടക്കം നിരവധി പേരാണ് മിനുട്ടുകൾക്കുള്ളിൽ വി.എസ് ന്റെ പോസ്റ്റിന് ലൈക്കുകളുമായി എത്തിയത്.

 

വി.എസ് കബാലി ആയാൽ..

NO COMMENTS

LEAVE A REPLY