പെലെയുടെ സംഗീതസംവിധാനം സന്തോഷം പങ്കുവച്ച് ഏ.ആർ.റഹ്മാൻ; ആരാധകർക്കായി സാമ്പിൾ മ്യൂസികും

ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസത്തിന്റെ ജീവിതകഥ പറഞ്ഞ് അഭ്രപാളികളിലെത്തിയ ‘പെലെ ;ബർത്ത് ഓഫ് എ ലെജന്റ്’ സംഗീതസംവിധാനം നിർവ്വഹിക്കാനായതിന്റെ സന്തോഷം പങ്കുവച്ച് ഇന്ത്യൻ സംഗീത ഇതിഹാസം ഏ.ആർ.റഹ്മാൻ. മെയ് 6ന് അമേരിക്കയിൽ ചിത്രം റിലീസ് ചെയ്തു. ജെഫ് സിംബലിസ്റ്റ്,മൈക്കൽ സിംബലിസ്റ്റ് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യയുൾപ്പടെയുള്ള ചിത്രം റിലീസ് ചെയ്യാത്ത രാജ്യങ്ങളിലെ പെലെ ആരാധകർക്കായി സാമ്പിൾ മ്യൂസികും റഹ്മാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരു ഇതിഹാസത്തിനു വേണ്ടി സംഗീതമൊരുക്കാനായതിന്റെ അമ്പരപ്പും സന്തോഷവും റഹ്മാൻ പങ്കുവയ്ക്കുന്നു. ”കായികതാരങ്ങളെ മാത്രമല്ല,ലോകമെമ്പാടുമുള്ള ഒരുപാട് പേരെ സ്വാധീനിക്കുകയും പ്രചോദനം പകരുകയും ചെയ്ത വ്യക്തിത്വമാണ് പെലെയുടേത്. കഴിഞ്ഞ 3 വർഷമായി ബ്രസീലിയൻ സംസ്‌കാരത്തെയും സംഗീതത്തെയും അടുത്തറിയുന്ന തരത്തിൽ പല പ്രോജക്ടുകളും ചെയ്തിട്ടുണ്ടെങ്കിലും പെലെയ്ക്കു വേണ്ടി സംഗിതം ഒരുക്കിയത് മറക്കാനാവാത്തതും രസകരവുമായ അനുഭവമായിരുന്നു.”

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews