ഭാവന ഇനി സ്‌കൂൾ ടീച്ചർ

0

നടി ഭാവന സ്‌കൂൾ ടീച്ചറാവുന്നു. നടൻ വിജയ് മേനോന്റെ കന്നിസംവിധാന സംരംഭമായ വിളക്കുമരം എന്ന ചിത്രത്തിലാണ് ഭാവന സ്‌കൂൾ ടീച്ചറായ അശ്വതി അനന്തകൃഷ്ണൻ ആവുന്നത്. നായികാ പ്രധാന്യമുള്ള ചിത്രം ഭാവനയുടെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നാവുമെന്നാണ് സൂചന. ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് വിജയ് മേനോന്റെ മകൻ നിഖിൽ ആണ്.ഭാവനയെക്കൂടാതെ മനോജ് കെ ജയൻ,സുരാജ് വെഞ്ഞാറമ്മൂട്,വിനോദ് കോവൂർ തുടങ്ങിയവരും ചിത്ത്രതിൽ പ്രധാനവേഷങ്ങളിലെത്തും. തിരുവനന്തപുരവും ലഡാക്കുമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനുകൾ.വിജയ്‌മേനോൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Comments

comments

youtube subcribe