ജയരാജന്റെ ഹരജി തള്ളി. കണ്ണൂരിൽ പ്രവേശിക്കാനാവില്ല

p-jayaraj

കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവ് പി.ജയരാജൻ നൽകിയ ഹരജി തലശ്ശേരി സെഷൻസ് കോടതി തള്ളി. ചികിത്സാ ആവശ്യത്തിന് മെയ് 17, 18 തിയതികളിൽ ജില്ലയിൽ പ്രവേശിക്കാൻ അനുമതി ആവശ്യപ്പെട്ടുകൊണ്ടാണ് ഹരജി നൽകിയിരുന്നത്.

കതിരൂർ മനോജ് വധക്കേസിൽ ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് ജയരാജനെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയത്. കേസിൽ 25ആം പ്രതിയാണ് ജയരാജൻ. രണ്ടുമാസത്തേക്കോ അല്ലെങ്കിൽ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വരേക്കോ ജയരാജൻ കണ്ണൂരിൽ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥൻ എപ്പോൾ വിളിച്ചാലും ഹാജരാകണം, സാക്ഷികളെ ഭീഷണിപ്പെടുത്തരുത് എന്നീ വ്യവസ്ഥകളിലാണ് ജയരാജന് കോടതി ജാമ്യം അനുവദിച്ചിരുന്നത്.

NO COMMENTS

LEAVE A REPLY