ജിഷയ്ക്കായി മണലിൽ ഒരു വരയെഴുത്ത്!!

“ജിഷ….
ചെറുകാറ്റിലുലഞ്ഞാടി അണയുന്ന
ചെറുദീപ നാളമല്ല നിൻ ഓർമ്മകൾ
കൊടുങ്കാറ്റിലുലഞ്ഞാടിഅണയാത്ത ഒരു
അഗ്നിജ്വാലയാണ് നിൻ ഓർമ്മകൾ
പ്രിയ സഹോദരീ മാപ്പ്…”

ഉദയൻ എടപ്പാൾ വരയ്ക്കുകയാണ്. ജിഷ ബാക്കിവച്ച സ്വപ്‌നങ്ങളുടെ നെരിപ്പോടിൽ ആ ക്രൂരനായ കൊലയാളി വെന്തുരുകുന്നത് സ്വപ്‌നം കണ്ട്. ജിഷയ്ക്ക് പ്രണാമം അർപ്പിച്ച് ഉദയൻ വരച്ചുതീർത്ത ഈ കലാരൂപം ഇതിനോടകം പതിനായിരങ്ങൾ കണ്ടുകഴിഞ്ഞു.FotorCreatedb

സോഷ്യൽമീഡിയകളിൽ ഇത്തരം കലാരൂപങ്ങൾ കണ്ടുണ്ടായ കൗതുകമാണ് പൊറൂക്കര പൊന്നാഴിക്കര മനയംപറമ്പിൽ ഉദയൻ എന്ന മണൽചിത്രകലാകാരനെ ഈ രംഗത്തേക്ക് അടുപ്പിച്ചത്. അതേ തട്ടകത്തിലൂടെ ജിഷയെന്ന സഹോദരിക്കായ് മണലുകൊണ്ട് ബാഷ്പാഞ്ജലി തീർത്തിരിക്കുകയാണ്‌ ഈ കലാകാരൻ. കേരളത്തിന്റെ സ്വന്തം പുഴകളും തെയ്യവും കഥകളിയുമെല്ലാം മണലെഴുത്തിന്റെ ഭാഷയിൽ ലോക്തതിനു മുന്നിൽ അവതരിപ്പിച്ചു ശ്രദ്ധേയനായ ഉദയൻ സിനിമാരംഗത്തു കലാസംവിധായകനായും തന്റെ പ്രതിഭ തെളിയിക്കുന്നു.ഹൗ ഓൾഡ് ആർ യൂ,ചന്ദ്രേട്ടൻ എവിടെയാ ,റാണി പദ്മിനി തുടങ്ങിയ ചിത്രങ്ങളിൽ സഹകലാസംവിധായകനായിരുന്നു ഉദയൻ എടപ്പാൾ.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews