ബീഹാർ ലെജിസ്ലേറ്റീവ് മെമ്പറിന്റെ മകൻ കൊലപാതക കേസിൽ അറസ്റ്റിൽ

ബീഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ മെമ്പർ മനോരമ ദേവിയുടെ മകൻ റോക്കി യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം വാഹനത്തെ മറ്റൊരു വാഹനം മറികടന്നതിനാണ് റോക്കി കൊലപാതകം ചെയ്യത്. ഇരുപതുകാരനായ അദിത്യ സച്‌ദേവാണ് മരിച്ചത്.
ബുദ്ധ ഗയയിൽ പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങി വരികയായിരുന്നു റോക്കി. റോക്കിയുടെ ആഢംബര കാറിനെ ആദിത്യയുടെ കാർ മറികടന്നതിനെ തുടർന്ന് പ്രകോപിതനായ റോക്കി വെടിയുതിർക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റോക്കിയുടെ പിതാവ് ബിന്ദേശ്വരി പ്രസാദ് യാദവ് സംഭവം നടക്കുമ്പോൾ  കാറിൽ ഉണ്ടായിരുന്നു. ഇയാളെ ആണ് ആദ്യം പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ റോക്കിയാണ് കൊല നടത്തിയതെന്ന് അംഗരക്ഷകന്റെ മൊഴി ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥിതീകരിക്കുകയായിരുന്നു.
കുറ്റം സമ്മതിച്ച റോക്കിയിൽ നിന്നും തോക്കും വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തുകഴിഞ്ഞു.

NO COMMENTS

LEAVE A REPLY