ചൈനയിൽ അവയവദാനം ഇനി മുതൽ ഗ്രീൻ പാത്ത് വഴി.

സമയവും ജീവിതവും കൊണ്ടുള്ള ചൈനയിലെ അവയവദാനയാത്രകൾ ഇനി ഗ്രീൻ പാത വഴി. ആരോഗ്യം-പോലീസ്-ഗതാഗതം തുടങ്ങിയ വകുപ്പുകൾ ഒന്നിച്ച് അവയവദാനം എന്ന കർമ്മത്തിനായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്ന മഹത് പദ്ധതിയാണിത്. അവയവങ്ങൾ തടസ്സം കൂടാതെ എത്രയും പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

അവയവങ്ങളുമായി എത്തുന്ന വാഹനങ്ങൾക്ക് തടസ്സങ്ങളില്ലാതെ വഴി ഒരുക്കുകയാണ് ഇതിൽ പോലീസ് വകുപ്പിന്റെ കടമ. ആരോഗ്യ വകുപ്പ് അധികൃതർ ദാനം ചെയ്യപ്പെട്ട അവയവം സ്വീകർത്താവിൽ എത്തുന്ന വരെ അതിന്റെ സുരക്ഷയ്ക്കായി നിലകൊള്ളണം. വിമാന മാർഗ്ഗം അവയവങ്ങൾ രോഗിയിലേക്ക് എത്തിക്കേണ്ട സമയങ്ങളിൽ ചെക്കിംഗും ബോർഡിംഗും അടക്കമുള്ള കാര്യങ്ങൾ എത്രയും പെട്ടെന്ന് സജ്ജമാക്കുകയാണ് ഗതാഗത വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്.

ഈ പാത വഴിയുള്ള ആദ്യ അവയവദാനം കഴിഞ്ഞ ദിവസം നടന്നു. ഹാൻസോവു വിൽനിന്ന് 700 കിലോമീറ്റർ അകലെയുള്ള വുഹാനിലേക്കാണ് അവയവകൈമാറ്റം നടന്നത്. കേവലം നാലുമണിക്കൂറും 16 മിനുട്ടുമെടുത്താണ് ദാനം ചെയ്യപ്പെട്ട ഹൃദയം രോഗിയിലെത്തിയത്.

ഹാൻസോവിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട ഹൃദയം ആംബുലൻസിൽ എയർപോർട്ടിൽ എത്തിച്ചു. അവിടെ നിന്നും ഹൂബി പ്രൊവിൻസിലെ വുഹാനിൽ ഹൃദയം എത്തിയത് കേവലം 4 മണിക്കൂറും 16 മിനിട്ടും കൊണ്ടാണ്. വുഹാൻസിൽ നിന്ന് പോലീസ് എസ്‌കോർട്ടോടെ ട്രാഫിക്കിൽ ഒരു സിഗ്നൽ പോലും കാണാതെയാണ് രോഗിയുടെ അടുത്തേക്ക് ഹൃദയം എത്തിയത്.
അവയവദാനത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ചൈനയെങ്കിലും ഈ രംഗത്ത് കടുത്ത പ്രതിസന്ധിയിലാണ് ചൈന. രോഗികൾ അവയവങ്ങൾക്കായി വർഷങ്ങൾ കാത്തിരിക്കേണ്ടി വരികയും പലപ്പോഴും സമയത്ത് അവയവങ്ങൾ ലഭിക്കാതെ മരണപ്പെടുകയും ചെയ്യുന്നതും തുടർകഥയായതോടെയാണ് ചൈനയിൽ ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.
കഴിഞ്ഞ ദിവസം ഗ്രീൻ പാത്തിലൂടെ നടന്ന ആദ്യത്തെ അവയവ കൈമാറ്റത്തിന്റെ ചിത്രങ്ങൾ കാണാം.

2

3 4561

NO COMMENTS

LEAVE A REPLY