പോലീസിന്റെ സേവനങ്ങൾക്ക് ഇനി പൊതുജനങ്ങൾ ഫീസ് നല്കണം

0
gulf police

ദുബൈയിൽ പോലീസിന്റെ സേവനങ്ങൾക്ക് ഇനി മുതൽ പൊതുജനങ്ങളിൽ നിന്ന് നിശ്ചിത ഫീസ് ഏർപ്പെടുത്താൻ തീരുമാനം. വാഹനാപകടം നടന്ന സ്ഥലം പരിശോധിക്കുന്നതിനും വിവിധ തരത്തിലുള്ള സർട്ടിഫിക്കറ്റുകളും പെർമിറ്റുകളും വിതരണം ചെയ്യുന്നതിനുമെല്ലാം  ഫീസ് നൽകേണ്ടി വരും. അപകടത്തിൽ പെടുന്ന വാഹനങ്ങൾ വഴിയിൽ നിന്ന് മാറ്റുന്നതിനും അപകടത്തിന് ഉത്തരവാദിയാവുന്നവരിൽ നിന്ന് ഫീസ് ഈടാക്കും.ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Comments

comments