എഐഎഡിഎംകെയുടെ പ്രകടനപത്രിക കോപ്പിയടിച്ചതെന്ന് കരുണാനിധി

 

വാഗ്ദാനങ്ങൾ വാരിക്കോരി ചൊരിഞ്ഞ് തമിഴ്മക്കൾക്ക് മുന്നിൽ പുരട്ചിതലൈവി അവതരിപ്പിച്ച പ്രകടനപത്രികയ്ക്ക് എതിരെ ഡിഎംകെ പ്രസിഡന്റ് കരുണാനിധി രംഗത്ത്. തങ്ങൾ അവതരിപ്പിച്ച പ്രകടനപത്രിക കോപ്പിയടിക്കുകയാണ് എ.ഐ.എ.ഡി.എം.കെ ചെയ്തതെന്നാണ് കലൈഞ്ജറുടെ ആരോപണം. കോപ്പിയടിക്കാൻ സമയമെടുത്തതു കൊണ്ടാണ് ജയലളിത പ്രകടനപത്രിക പുറത്തിറക്കാൻ വൈകിയതെന്നും കരുണാനിധി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ തങ്ങൾ പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. എഐഎഡിഎംകെയുടെ പ്രകടനപത്രിക ഇലക്ഷൻ കഴിഞ്ഞേ ഉണ്ടാവൂ എന്നാണ് താൻ കരുതിയതെന്നും അദ്ദേഹം പരിഹസിച്ചു. തങ്ങളുടെ പ്രകടനപത്രികയ്‌ക്കൊപ്പം ചില വാഗ്ദാനങ്ങൾ കൂട്ടിച്ചേർക്കുക മാത്രമാണ് അവർ ചെയ്തത്. ജയലളിത വാദ്ഗാനം ചെയ്ത സൗജന്യങ്ങളിൽ പലതും നടപ്പാക്കണമെന്ന ഉദ്ദേശത്തോടെയല്ലെന്നും കരുണാനിധി ആരോപിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews