ഏകീകൃത മെഡിക്കൽ പ്രവേശന പരീക്ഷ പ്രാദേശിക ഭാഷകളിൽ വേണമെന്ന് ഹരജി.

ഏകീകൃത മെഡിക്കൽ പ്രവേശന പരീക്ഷയിൽ പ്രാദേശിക ഭാഷകൾ പരിഗണിക്കണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ.
രാജ്യത്തെ പ്രധാന ഏഴ് ഭാഷകളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രത്തിന്റെ ഹരജി പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.

തമിഴ്, തെലുങ്ക്, അസമീസ്, ബംഗാളി, ഗുജറാത്തി, മറാഠി, ഉറുദു ഭാഷകളിൽ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാണ് സർക്കാർ അവശ്യം. പ്രാദേശിക ഭാഷകളിൽ കൂടി പരീക്ഷ എഴുതാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഎസ് ഇ യും കോടതിയെ സമീപിച്ചിരുന്നു.

പ്രാദേശിക ഭാഷ എന്ന ആവശ്യം സർക്കാർ കൂടി ഉന്നയിച്ചതോടെ ഏകീകൃത പ്രവേശന പരീക്ഷയുടെ രണ്ടാംഘട്ട പരീക്ഷാ തീയതി കോടതി നീട്ടിയേക്കും. ഏകീകൃത പ്രവേശന പരീക്ഷ സംബന്ധിച്ച് ഇന്നലെ വന്ന വിധിയിൽ ഭാഷകളുടെ കാര്യം ഉൾപ്പെടുത്താത്തതിനാലാണ് പുതിയ അപേക്ഷ സമർപ്പിച്ചത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews