വിദ്യാർഥികളെ തല്ലിയാൽ അധ്യാപകനെ പ്രോസിക്യൂട്ട് ചെയ്യനാവില്ലെന്ന് ഹൈക്കോടതി

0
curfew high court

 

അച്ചടക്കം പരിശീലിപ്പിക്കുന്നതിനു വേണ്ടി വിദ്യാർഥികളെ തല്ലുന്ന അധ്യാപകനെ പ്രോസിക്യൂട്ട് ചെയ്യാനാവില്ലെന്ന് ഹൈക്കോടതി. തൃശ്ശൂരിലെ എയ്ഡഡ് സ്‌കൂൾ അധ്യാപകൻ പ്രിൻസ് നർകിയ പരാതി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം. ക്ലാസ്സിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് അധ്യാപകൻ തന്റെ മകളുടെ കൈകൾ ബലമായി പിടിച്ച് ഞെരുക്കിയെന്ന് ആരോപിച്ച് ഒരു രക്ഷിതാവ് പ്രിൻസിനെതിരെ പരാതി നല്കിയിരുന്നു.ഇതിൻപ്രകാരം കുട്ടികളോടുള്ള ക്രൂരത,മാനസിക പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് 2014ൽ അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഈ ക്രിമിനൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രിൻസ് ഹൈക്കോടതിയെ സമീപിച്ചത്.

കുട്ടിയെ മർദ്ദിച്ചെന്ന് ആരോപിച്ച് അധ്യാപകനെ പ്രോസിക്യൂട്ട് ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് പി ഉബൈദ് വിധിന്യായത്തിൽ പറഞ്ഞു. അധ്യാപകനെതിരെ ചുമത്തിയ കുട്ടികളോടുള്ള ക്രൂരത എന്ന ജുവൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കില്ല. കേസിൽ പ്രോസിക്യൂഷൻ നടന്നാൽ അത് കുട്ടിയുടെ ഭാവിയെയും അധ്യാപക വിദ്യാർഥി ബന്ധ്തതെയും പ്രതികൂലമായി ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Comments

comments

youtube subcribe