ബിയർ പ്രേമികൾ അറിഞ്ഞോ? ബഡ്‌വൈസർ അമേരിക്കയായി!!

 

ഇന്ത്യയിൽ ലഭിക്കുന്ന ബിയറുകളിൽ മുന്തിയ ഇനമാണ് ബഡ്‌വൈസർ എന്ന കാര്യത്തിൽ ബിയർപ്രേമികൾക്ക് ലവലേശം സംശയമുണ്ടാവില്ല. ബെൽജിയം ആസ്ഥാനമായ ആൻഹ്യൂസർ ബ്യൂഷ് ഇൻബെവ് എന്ന കമ്പനിയാണ് ബഡ്‌വൈസറിന്റെ ഉടമകൾ. മികച്ച ബിയർ എന്ന ഖ്യാതി മാത്രമല്ല ബഡ്‌വൈസറിന് ഉള്ളത്. തന്ത്രപരമായ മാർക്കറ്റിംഗ് ട്രിക്കുകളിലൂടെ വിപണി കീഴടക്കുന്ന ബ്രാൻഡ് എന്ന പ്രശസ്തിയും ബഡൈ്വസറിന് സ്വന്തമാണ്.

അത്തരമൊരു മാർക്കറ്റിംഗ് തന്ത്രത്തിന്റെ ഭാഗമായി  ഇത്തവണ ബഡ്‌വൈസർ പേരങ്ങ് മാറ്റി. അമേരിക്ക എന്നാണ് ഇപ്പോൾ ബിയറിന്റെ പേര്. ഇലക്ഷനൊക്കെ അടുത്തിരിക്കുകയല്ലേ,രാജ്യസ്‌നേഹം മാർക്കറ്റിംഗ് തന്ത്രമാക്കിയേക്കാം എന്നാവും കമ്പനിയുടെ നിലപാട്. അമേരിക്കൻ ഇലക്ഷൻ പൂർത്തിയാവുന്ന നവംബർ വരെ ഇങ്ങനെയാവും ഓരോ ബിയർ ബോട്ടിലിലും പേരുള്ളത്.

ഇന്ത്യക്കാർക്ക് അല്പം ആശ്വാസത്തിന് വകയുണ്ട്. ഇവിടെ വിപണികളിലെത്തുമ്പോൾ ബഡ്‌വൈസർ അമേരിക്കയാകുമോ എന്ന കാര്യത്തിൽ തീർച്ചയായിട്ടില്ല. കാര്യമറിയാതെ ആരെങ്കിലും ബിയർ പാർലറിൽ ചെന്ന് ബഡ്‌വൈസർ ചോദിച്ച് അമേരിക്ക കിട്ടിയാൽ ഉണ്ടാവിനിടയുള്ള പൊല്ലാപ്പ് ചില്ലറയാവില്ലല്ലോ!!

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE