എന്താണ് മുദ്ദുഗൗ ??

ബിന്ദിയ മുഹമ്മദ്

വിപിൻ ദാസ്/ ബിന്ദിയ മുഹമ്മദ്

സുരേഷ് ഗോപിയുടെ മകൻ ഗോകുലിന്റെ ആദ്യ ചിത്രം മുദ്ദുഗൗ ഈ വരുന്ന വെള്ളിയാഴ്ച്ച റിലീസിന് ഒരുങ്ങുകയാണ്. ആദ്യ ചിത്രത്തിന്റെ ആവേശത്തിലാണ് സംവിധായകൻ വിപിൻ ദാസും. ചിത്രത്തെ കുറിച്ചും, ഷൂട്ടിങ്ങ് അനുഭവങ്ങളെകുറിച്ചും സംവിധായകൻ ട്വന്റിഫോർ ന്യൂസ് പ്രതിനിധിയോട് മനസ്സ് തുറക്കുന്നു.

ചിത്രത്തെ കുറിച്ച് ??

കഥ പറയുന്ന രീതിയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. സിനിമ തുടങ്ങി ആദ്യത്തെ 20 മിനിട്ടിനു ശേഷം കഥ മാറുകയാണ്. അതെങ്ങനെ പ്രേക്ഷകർ സ്വീകരിക്കും എന്നതിലാണ് ചിത്രത്തിന്റെ ഭാവി. വളരെ റിലാക്‌സ്ഡ് ആയിട്ടിരുന്ന് കാണേണ്ട ഒരു ചിത്രമാണ് ഇത്. ഒരു എന്റർടെയിനറിന്റെ എല്ലാ ചേരുവകളും, ആക്ഷൻ, കോമഡി, റൊമാൻസ് , തുടങ്ങിയവ കോർത്തിണക്കിയിട്ടുണ്ട്. മാത്രമല്ല വിജയ് ബാബുവിന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും ചിത്രത്തിലേത്. അദ്ദേഹം ഇതുവരെ ചെയ്തതിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രമാണ് മുത്തുഗൗവിലെ റാംബോ.

മുദ്ദുഗൗ എന്ന പേര് ചിത്രത്തിനിടാനുള്ള കാരണം ??

അത് സസ്‌പെൻസാണ്. സിനിമ കണ്ടാലെ അത് മനസ്സിലാവുള്ളു. ചിത്രത്തിൽ ഏറ്റവും കൂടുതൽ ഉള്ളതും മുദ്ദുഗൗവാണ്. അത് എങ്ങനെയാണ് എന്താണെന്ന് ചിത്രം കണ്ട് തന്നെ അറിയണം.

5245_993956747320661_2899263149494461515_nതിരക്കഥയിൽ നിന്നും ഒരു സിനിമയിലേക്ക് എത്തിച്ചേരാൻ നിരവധി കടമ്പകൾ കടക്കണം. കാസ്‌റിംഗ്, നിര്മാതാവ് അങ്ങനെ പലതും. എങ്ങിനെയാണ് വിപിൻ ഇതൊകെ സാധിച്ചെടുത്തത് ??

സ്‌ക്രിപ്റ്റ് പൂർത്തീകരിക്കാൻ തന്നെ ഞാൻ 2 വർഷം എടുത്തു.  വിജയ് ബാബുവിന്റെ  ഫ്രൈഡേ ഫിലിംസ് ചിത്രം  നിർമ്മിക്കാമെന്ന് ഏറ്റു. പിന്നീട് വിജയ് ബാബു തന്നെയാണ് ചിത്രത്തിലേക്ക് സുരേഷ് ഗോപിയുടെ മകൻ ഗോകുലിനെ സജ്ജസ്റ്റ് ചെയ്തത്. ആദ്യം സുരേഷ് സാറിനോടാണ് കഥ പറഞ്ഞത്. ഗോകുലിന് സിനിമയിൽ വരാനുള്ള പ്രായം ആയില്ല എന്നൊക്കെയായിരുന്നു സാർ പറഞ്ഞത്. എന്നാൽ കഥ കേട്ട് ഇഷ്ടപെട്ടതിന് ശേഷം ഞാൻ ഗോകുലിനോട് കഥ പറഞ്ഞു. ഗോകുലിനും ഇഷ്ടമായി. അങ്ങനെയായിരുന്നു കാസ്‌റിംഗ് ഒക്കെ.


ആദ്യ സിനിമാ അനുഭവം ??

ഞാൻ ഇതുവരെ സിനിമയുടെ ഭാഗം ആയിട്ടില്ല, ആരെയും അസ്സിസ്റ്റ് ചെയ്തിട്ടുമില്ല. കുറച്ച് ഷോർട്ട് ഫിലിമുകളും, പരസ്യചിത്രങ്ങളും മാത്രമേ ചെയ്തിട്ടുള്ളൂ. സ്വന്തമായുള്ള അറിവിൽ നിന്നും പിറന്ന ചിത്രമാണ് ഇത്. എന്റേത് വേറിട്ട രീതിയായിരുന്നു. അത് കൊണ്ട് തന്നെ കൂടെ പ്രവർത്തിച്ചിരുന്ന എക്‌സ്പീരിയൻസ്ഡ് ആയിട്ടുള്ളവർക്ക് സിങ്ക് ആവാൻ ബുദ്ധിമുട്ട് തോന്നിയിരിക്കാം. പക്ഷെ ഷൂട്ടിങ്ങിൻറെ 45 ദിവസവും ജോളിയായിരുന്നു. ഷൂട്ട് കഴിഞ്ഞ് പിരിഞ്ഞ് പോയപ്പോൾ വിഷമമായിരുന്നു എല്ലാവർക്കും.

ചിത്രത്തിന്റെ നായക വേഷം കൈകാര്യം ചെയ്ത ഗോകുലിനെ കുറിച്ച് എന്താണ് പറയാനുള്ളത് ??

Mudhugauv-Malayalam-Movie-Songs

ഗോകുൽ ശരിക്കും ഭാവിയിലേക്കുള്ള വാഗ്ദാനമാണ്. പുതുമുഖമായതുകൊണ്ട് തന്നെ ഞങ്ങൾ കുറച്ച ദിവസങ്ങൾ ബായ്ക്കപ്പ് ഇടുമായിരുന്നു. എന്നാൽ ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തികൊണ്ട് രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ തന്നെ അവൻ ട്രാക്കിലേക്ക് വന്നു. പിന്നീട് രണ്ടോ മൂന്നോ ടെയ്ക്കിൽ ഗോകുൽ ഷോട്ട് ഓക്കെ ആക്കുമായിരുന്നു. അഭിനയം കണ്ടാൽ അത് ഗോകുലിന്റെ ആദ്യ ചിത്രമാണെന്ന് പറയുകയേ ഇല്ല. 22 വയസ്സുള്ള സുരേഷ് ഗോപിയെപോലെയാണ് ഞങ്ങൾക്ക് തോന്നിയത്.

 

ഷൂട്ടിങ്ങ് ലൊക്കേഷനിലെ രസകരമായ മുഹൂർത്തം ??

സൗബിൻ ചിത്രത്തിൽ ഒര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൗബിനോട് ആദ്യം ഗാനരംഗം ആണ് ചിത്രീകരിക്കുന്നത് എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഫൈറ്റ് ആയിരുന്നു ചിത്രീകരിച്ചത്.
അത്ര പരിചയ സമ്പന്നരല്ലാത്ത ജൂനിയർ അര്ടിസ്റ്റുകൾ ആയത് കൊണ്ട് തന്നെ തൊണ്ണൂറു ശതമാനം ഇടിയും ഒറിജിനലായാണ് സൗബിനു കിട്ടിയത്. സെറ്റിൽ ഏറ്റവും കൂടുതൽ ദേഹോപദ്രവം കിട്ടിയത് സൗബിനു ആണെന്ന് പറയാം. പിന്നീട് തമാശക്ക് ഞങ്ങൾ അടുത്തത് ഫൈറ്റ് സീൻ ആണെന്ന് പറയുമ്പോൾ ഞാൻ പണിനിർത്തി പോവുകയാണ് എന്നൊക്കെ സൗബിൻ കളിപറയുമായിരുന്നു.

മറ്റന്നാൾ ആണ് ചിത്രത്തിന്റെ റിലീസ്. എന്താണ് പ്രതീക്ഷ ??

Mudhugauv-Trailer-Gokul-Suresh-Arthana-Vijayakumar

വളരെ നല്ല പ്രതീക്ഷയാണ്. ഞാൻ പറഞ്ഞ പോലെ ഇതൊരു എക്‌സ്പിരിമെന്റൽ ഫൺ റൈഡ് ഫിലിം ആണ്. അതുകൊണ്ട് തന്നെ ചിത്രം കാണാൻ വരുന്ന പ്രേക്ഷകരും ആ രീതിയിൽ തന്നെ കാണുമെന്നാണ്
വിശ്വാസം.

21160_880403678675969_873704285903510163_nഎങ്ങിനെയുള്ള സിനിമകൾ എടുക്കാനാണ് താല്പര്യം ??

എനിക്ക് ഇന്ന ടൈപ്പ് ഫിലിം ചെയ്യണം, അല്ലെങ്കിൽ അതേ ചെയ്യു, എന്നൊന്നും ഇല്ല. എന്റെ സിനിമ ഇന്ററസ്റ്റിങ്ങ് ആയിരിക്കണം. ഒരു എക്‌സ്പിരിമെന്റൽ സിനിമയെക്കാളും ഇന്ററസ്റ്റിങ്ങ് ചിത്രത്തോടാണ് എനിക്ക് താല്പര്യം. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത ചിത്രം ആയിരിക്കണം. ഇപ്പൊ, മോഹൻലാൽ അഭിനയിച്ച ‘ദൃശ്യം’ എന്ന ചിത്രത്തിൽ സബ്ജകറ്റ് സീരിയസ് ആണെങ്കിലും അതൊരു എന്റർടെയിനർ ആണ്. അത്‌പോലെ…..

വരാനിരിക്കുന്ന പ്രോജെക്ട്‌സ് ??

ഫ്രൈഡേ ഫിലിമുമായ് ചേർന്ന് ഒരു ചിത്രം കൂടി പ്ലാൻ ചെയ്യുന്നുണ്ട്. കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപുമായ് ചേർന്ന് മറ്റൊരു സിനിമ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്. സ്‌ക്രിപ്റ്റിംഗ് തീർന്നു
വരുന്നതേയുള്ളൂ. അതുകൊണ്ട് കൂടുതൽ ഒന്നും ഇപ്പോൾ പറയാൻ സാധിക്കില്ല.

വിപിന്റെ കുടംബം ??

ഞാൻ തിരുവനന്തപുരത്താണ് താമസം. വീട്ടിൽ അച്ഛൻ, അമ്മ, ഭാര്യ, അനിയത്തി. അനിയത്തിയുടെ വിവാഹം കഴിഞ്ഞു. ഭാര്യ ടെക്‌നോപാർക്കിലാണ് ജോലി ചെയുന്നത്.

NO COMMENTS

LEAVE A REPLY